അപകട ഭീതി വേണ്ട, കോൺവെക്സ് മിറർ സ്ഥാപിച്ചു നാസിർ മൊഗ്രാൽ

മൊഗ്രാൽ: അപകടസാധ്യതയേറെയുള്ള മൊഗ്രാൽ റഹ്മത്ത് നഗർ റോഡിൽ കോൺവെക്സ്  മിറർ സ്ഥാപിച്ചു കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ. 

നാസിർ പ്രതിധാനം ചെയ്യുന്ന 17-ആം വാർഡായ കെകെ പുറം റഹ്മത്ത് നഗർ റോഡിലാണ് അപകട ഭീഷണി ഒഴിവാക്കാൻ കോൺവെക്സ് മിറർ സ്ഥാപിച്ചത്. ഡ്രൈവർ ഷാഫി, അബ്‌കോ മുഹമ്മദ്, ശരീഫ് ദീനാർ, ഉമ്മർ റൺവേ, ശരീഫ്, മൻസൂർ, സദറുദ്ദീൻ, അബ്ദുൽഖാദർ എന്നിവർ സംബന്ധിച്ചു.