ഖന്നച്ച അബ്ദുല്ലക്കുഞ്ഞിയുടെ "മൊഗ്രാൽ മൊഴികൾ'' പുസ്തക പ്രകാശനം ഫെബ്രുവരി 21ന്

മൊഗ്രാൽ. ഭാഷകൾ മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാട്ടു ഭാഷകളുടെ മൊ ഴികളുമായി പുസ്തകം ഇറക്കുകയാണ് നാട്ടു ഭാഷകളുടെ സുൽത്താൻ എന്നറിയപ്പെടുന്ന ഖന്നച്ച അബ്ദുല്ലകുഞ്ഞി. 

കാസർകോടൻ ഭാഷ മറ്റു ജില്ലക്കാർ മനസിലാകുന്നില്ലെന്ന് പറയുന്നുണ്ടെങ്കിലും കാസർഗോഡ് തന്നെ തൃക്കരിപ്പൂർ മുതൽ  മഞ്ചേശ്വരം വരെ ഭാഷകളിൽ വലിയ മാറ്റങ്ങൾ പ്രകടമാണ്. ഭാഷാസംഗമഭൂമി അങ്ങനെയാണ് താനും. 

തൃക്കരിപ്പൂരിനും  മഞ്ചേശ്വരത്തിനുമിടയിൽ മൊഗ്രാൽ എന്ന ഇശൽ ഗ്രാമത്തിനുമുണ്ട് ഒരു ഭാഷ. അത് അന്നും, ഇന്നും, എന്നും നിലനിർത്തിപ്പോരുന്നു. കന്നട,തുളു, കൊങ്കിണി,ഉറുദു, മലയാളം ഭാഷകൾ മൊഗ്രാൽ മൊഴിയുമായി  ഇടകലർന്നിരിക്കുന്നുവെ  ന്നത് ഒരു സത്യമാണ്.

മൊഗ്രാൽ ഭാഷ പുതുതലമുറയ്ക്ക് അറിയുന്നേയില്ല, അത് മനസിലാക്കാൻ അവർക്ക് താല്പര്യവുമില്ല. ഭാഷ ഇന്നിപ്പോൾ അന്യം നിന്നുപോയി. അവ വീണ്ടെ ടുക്കുകയാണ് ഖന്നചയുടെ ലക്ഷ്യം. മൊഗ്രാലിന്റെ തനതായ ഭാഷാ ശൈലിയിൽ അവിടത്തെ മിത്തുകളും, യാഥാർഥ്യങ്ങളും കൂട്ടിയിണക്കി കഴിഞ്ഞ കാലത്തെ ഓർമകളെ ഭാവനയിൽ കോർത്തിണക്കി ഖന്ന ച്ചയെന്നു നമ്മൾ വിളിക്കുന്ന അബ്ദുല്ലകുഞ്ഞി കുറിച്ച് വെച്ച കൊച്ചു കൊച്ചു വർത്തമാനങ്ങൾ ഒരു ചരിത്രപരമായ ദൗത്യം നിർ വഹിക്കപ്പെടുകയാണ്. "നമ്മളെ ബിസിയം''നശിച്ചു പോകാതെ ഭാവി തലമുറയ്ക്ക്  വേണ്ടി സൂക്ഷിച്ചു വെച്ചാൽ മാത്രമേ ഈ ദൗത്യം  വിജയിക്കുകയുള്ളൂ. 

ഖന്നച്ച അടക്കമുള്ള കാസറഗോഡ്  സൗഹൃദ ഐക്യവേദി ഈ അർത്ഥത്തിലാണ് "മൊഗ്രാൽ മൊഴികൾ'' എന്ന പേരിൽ അദ്ദേഹം പല ദിവസങ്ങളിലായി ഫേസ്ബുക്കിൽ കോരി യിട്ട നുറുങ്ങു കഥകൾ കഥാ സമാഹാരമായി പുറത്തിറക്കുന്നത്. 

ഫെബ്രുവരി 21ന് ലോക മാതൃഭാഷാദിനത്തിൽ മൊഗ്രാൽ  സ്കൂളിൽ വെ ച്ച് ഉച്ചതിരിഞ്ഞ് 3 30ന് പുസ്തക പ്രകാശനം നടക്കും. "ഇശൽ ഗ്രാമംവിളിക്കുന്നൂ '' എന്ന ഹൃസ്വ  ചിത്രത്തിലൂടെ മൊഗ്രാലിനെ  ലോകത്തിന് പരിചയപ്പെടുത്തിയ ചലച്ചിത്ര സംവിധായകൻ പ്രൊഫസർ എം എ റഹ്മാൻ പുസ്തകം പ്രകാശനം ചെയ്യും. വിവർത്തകൻ വി കെ കുമാരൻ ഏറ്റുവാങ്ങും. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ:ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യും. പരിപാടി വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.