മൊഗ്രാൽ സ്കൂൾ മിനി സ്റ്റേഡിയം നിർമ്മാണം: സാങ്കേതിക തടസ്സം നീക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം.മൊഗ്രാൽ. ജില്ലാ പഞ്ചായത്തിൽ നിന്നും കഴിഞ്ഞവർഷം അനുവദിച്ചുകിട്ടിയ മിനി സ്റ്റേഡിയം നിർമ്മാണത്തിന്റെയും, പവലിയൻ ഇന്റർലോക്ക്  പദ്ധതികളുടെയും പൂർത്തീകരണത്തിന് ഉണ്ടായിട്ടുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കി പദ്ധതി പൂർത്തികരണത്തിനു അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് നിവേദനം നൽകി. 

സ്കൂളിൻറെ മറ്റ് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ  ആവശ്യമുന്നയിച്ചു  പി ടി എ കമ്മിറ്റിയും നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകിയിരുന്നു.
keyword:mogral,school,mini,stadium