മൊഗ്രാൽ സ്കൂളിൻ്റെ ചരിത്രം പറയുന്ന ഹ്രസ്വചിത്രം പ്രകാശനം ചെയ്തു.മൊഗ്രാൽ:തീരദേശ ഗ്രാമമായ മൊഗ്രാലിൻ്റെ ഉദയ വികാസങ്ങൾക്കൊപ്പം മൊഗ്രാൽ സ്കൂളിൻ്റെയും കഥ പറയുന്ന ഹ്രസ്വചിത്രം പ്രശസ്ത എഴുത്ത് കാരൻ ചന്ദ്ര പ്രകാശ്  പ്രകാശനം ചെയ്തു...  പദ്മനാഭൻ ബ്ളാത്തൂർ ആമുഖ പ്രകാശനം നടത്തി.. 

മൊഗ്രാലിലെ ആദ്യ ജനവാസം, കൃഷിയും ഇതര തൊഴിലുകളും, കലയും സംസ്കാരവും എന്നിവ സിനിമയിൽ പരാമർശിക്കപ്പെടുന്നു.

നാട്ടു മുഖ്യനും മാപ്പിളക്കവിയുമായിരുന്ന സവുക്കാർ കുഞ്ഞിപ്പക്കിയിൽ തുടങ്ങി വർത്തമാനകാലത്തോളം തുടരുന്ന മാപ്പിളപ്പാട്ടിൻ്റെ ചരിത്രവും കാൽപന്തുകളി എന്ന ദേശവികാരവും വിശദമാക്കുന്ന ചിത്രം ഓത്തുപള്ളിയിൽ തുടങ്ങി അന്താരാഷ്ട്ര മികവിൻ്റെ പാതയോളം എത്തിച്ചേർന്ന മൊഗ്രാൽ സ്കൂൾ എന്ന പ്രകാശഗോപുരത്തിൻ്റെ കഥയും പറയുന്നു.  

മൊഗ്രാൽ സ്കൂളിലെ നാട്ടുകാരായ പത്ത് ആദ്യാപകരുടെ കൂട്ടായ്മയായ ക്രയോൺസ്   അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പദ്മനാഭൻ ബ്ലാത്തൂർ. ഖാദർ മാഷ് മൊഗ്രാൽ, ശിഹാബ് മൊഗ്രാൽ എന്നിവർ സഹ സംവിധാനം നിർവഹിക്കുന്നു. ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രവീൺ ഐറിസ്.


keyword:mogral,documentary