മൊഗ്രാൽ സ്കൂൾ കെട്ടിടോദ്ഘാടനം ; ഹ്രസ്വചിത്രം എം. ചന്ദ്രപ്രകാശ് പ്രകാശനം ചെയ്യും.മൊഗ്രാൽ :ജി വി എച്ച് എസ് എസ് മൊഗ്രാലിന്റെ കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് നിർമ്മിക്കപ്പെട്ട ഹ്രസ്വചിത്രത്തിന്റെ പ്രകാശനം ഫെബ്രുവരി 6 രാവിലെ പ്രശസ്ത എഴുത്തുകാരൻ എം. ചന്ദ്രപ്രകാശ് നിർവഹിക്കും.

മൊഗ്രാലിന്റെ ചരിത്രവും സാംസ്കാരികതയും വിദ്യാഭ്യാസമുന്നേറ്റവും പരാമർശവിധേയമാകുന്ന ഹ്രസ്വചിത്രം പ്രശസ്ത നാടകകൃത്തും അധ്യാപകനുമായ പദ്മനാഭൻ ബ്ലാത്തൂരാണ് സംവിധാനം ചെയ്യുന്നത്. ഉദ്ഘാടന പരിപാടികൾക്കു ശേഷം പ്രദർശിപ്പിക്കപ്പെടുന്ന ചിത്രം മൊഗ്രാൽ സ്കൂളിലെ മൊഗ്രാലുകാരായ അധ്യാപകരുടെ കൂട്ടായ്മയായ 'ക്രയോൺസാ'ണ് നിർമിക്കുന്നത്. ക്യാമറ: പ്രവീൺ ഐറിസ്.


keyword:mogral,documentary