മൊഗ്രാൽ. മൊഗ്രാൽ റഹ്മത്ത് നഗർ ദിൽഷാദ് മൻസിലിൽ ദിൽഷാദ് (33) ദുബായിൽ കുഴഞ്ഞു വീണ് മരിച്ചു.
ഇന്നലെ രാത്രി ഫുട്ബാൾ കളിച്ചു ഇന്ന് വെളുപ്പിന് റൂമിലേക്ക് വരവെ റൂമിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ദുബായിൽ മൊബൈൽ ഷോപ്പിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു.മൊഗ്രാൽ സ്പോർട്സ് ക്ലബ് അംഗവും, ഫുട്ബാൾ താരവുമായിരുന്നു. അവധിയിൽ നാട്ടിലെത്തി കഴിഞ്ഞ മാസമാണ് തിരിച്ചു ദുബായിൽ പോയത്. ദിൽഷാതിന്റെ മരണം ഫുട്ബാൾ ഗ്രാമം ഇന്ന് പുലർച്ചെ ഒരു ഞെട്ടലോടെയാണ് കേട്ടത്.നാട്ടിലും, ഗൾഫിലുമായി ഒരു വലിയ സുഹൃത്ത് വലയം ദിൽഷാതിനൊപ്പം എന്നും കൂടെയുണ്ടായിരുന്നു..
ഭാര്യ :അസ്മിന. പരേതനായ സാലിയാണ് (ലണ്ടൺ) പിതാവ്. ഉമ്മ :ആമിന സഹോദരിമാർ :റസിയ നസിയ, നൂർജ.
നിര്യാണത്തിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ് അനുശോചിച്ചു.
mogral-dilshad-passed-away-news.