മൊഗ്രാൽ. മൊഗ്രാൽ ബീച്ച് സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെയും, നാട്ടുകാരുടെയും ഒഴുക്ക് തുടങ്ങിയതോടെ പ്രദേശത്ത് കച്ചവട സ്ഥാപനങ്ങളുമേറി. ഹോട്ടലുകളും, കഫേകളും,കുട്ടികളുടെ പാർക്കും, കളിപ്പാട്ട വില്പനയും, ഉപ്പിലിട്ട പഴം പച്ചക്കറി ഐറ്റംസുകൾ തുടങ്ങി വലിയ രീതിയിലുള്ള കച്ചവട സംരംഭങ്ങളാണ് നാട്ടുകാർ ഒരുക്കിയിട്ടുള്ളത്.
അതിനിടെ രാത്രിയായാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വിശാലമായ കടലോരത്ത് വലിച്ചെറിയുന്നത് ബീച്ചിലെത്തുന്ന സഞ്ചാരികൾക്കും, പ്രദേശവാസികൾക്കും, മത്സ്യതൊഴിലാളികൾക്കും ഏറെ ദുരിതമാകുന്നുണ്ട്.
രക്ഷിതാക്കൾക്കൊപ്പം എത്തുന്ന ചെറിയ കുട്ടികൾ കടലിൽ ഇറങ്ങുന്നതും അപകട ഭീഷണി ഉയർത്തുന്നുണ്ട്.ഇത് നിയന്ത്രിക്കാൻ സംവിധാ നങ്ങളൊന്നുമില്ല. അതിനിടെ തിരക്ക് വർദ്ദിച്ചതോടെ തീരദേശ റോഡിന്റെ വീതി കുറഞ്ഞത് കാരണം ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. കൊപ്പളത്ത് ശനി, ഞായർ ദിവസങ്ങളിൽ നാട്ടുകാർ വാഹനങ്ങളെ നിയന്ത്രിച്ചു കടത്തി വിടുന്നുണ്ട്. കുമ്പള കോയിപ്പാടി വഴി മൊഗ്രാൽ ബീച്ചിലെ ത്തു ന്നവർക്കും ഗതാഗത തടസ്സം നേരിടുന്നുണ്ട്.