ഖമറുദ്ധീന്റെ രാഷ്ട്രീയഭാവി:ലീഗ് നിലപാട് നിർണായകം

കാസറഗോഡ്. ജ്വല്ലറി നിക്ഷേപതട്ടിപ്പുകേസിൽ 96 ദിവസത്തെ  ജയിൽവാസത്തിന്  ശേഷം ഇന്നലെ പുറത്തിറങ്ങിയ എം സി ഖമറുദ്ദീൻ  എംഎൽഎയുടെ രാഷ്ട്രീയഭാവി സംസ്ഥാന ലീഗ് നേതൃത്വം തീരുമാനിക്കും.

കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ ലീഗ് സംസ്ഥാന നേതൃത്വത്തിന്  എം സി ഖമറുദ്ദീൻ നൽകിയ വിശദീകരണം  തൃപ്തികരമായിരുന്നില്ല. അത് കൊണ്ട് തന്നെ ലീഗ് സംസ്ഥാന നേതൃത്വം എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഖമറുദ്ദീൻ എംഎൽഎ യുടെ രാഷ്ട്രീയ ഭാവി. 

ഖമറുദ്ദീൻ വിഷയം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കി യിരുന്നു. മഞ്ചേശ്വരം പഞ്ചായത്ത് നഷ്ടപ്പെടുകയും, യുഡിഎഫ് വോട്ടുകൾ ചോരുകയും  ചെയ്തിരുന്നു. ഏതായാലും മഞ്ചേശ്വരത്ത് വീണ്ടും ഒരു അവസരം കൊടുത്ത് പരീക്ഷണത്തിന് ലീഗ് മുതിരില്ല എന്നാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന.