ഖാദി ബോർഡിന് തുണയായത് കോവിഡും, മാസ്ക് കച്ചവടവും.കണ്ണൂർ. കോവിഡ് കാലത്ത് ഖാദി  ബോർഡിന് തുണയായി മാസ്ക്  കച്ചവടം. 2020 മാർച്ച് മുതൽ ഇത് വരെ ഖാദി  ബോർഡ്  വിറ്റഴിച്ചത് 25 കോടി രൂപയുടെ മാസ്ക്. ഇതിൽ 23 കോടി രൂപയുടെ മാസ്ക് ഓർഡർ  സംസ്ഥാന സർക്കാരിന്റെത്. 2 കോടിയുടെ ഓർഡർ മറ്റുള്ള വകയിലും ലഭിച്ചതാണ്. ഒരു മീറ്റർ തുണിയിൽ നിന്ന് 20മാസ്കുകൾ വീതമാണ് ഖാദി ബോർഡ്  നിർമ്മിച്ചത് നൽകിയത്. 

കോവിഡ് മൂലം സംസ്ഥാനം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ മാസ്ക്  കച്ചവടം  ഖാദിബോർഡിന്  ഏറെ അനുഗ്രഹമായി. സാമ്പത്തിക തകർച്ച നേരിടുന്ന ഖാദിബോർഡിന് ഇത്  നേരിയ ആശ്വാസവുമായി.സർക്കാരിന് 12.50രൂപയ്ക്കാണ് ഖാദി ബോർഡ് മാസ്ക് വിറ്റത്. 

ഖാദി ഷോറൂമുകളിൽ  വിറ്റഴിക്കാൻ കഴിയാതെ കെട്ടിക്കിടന്ന തുണികളാണ് മാസ്കിനായി  ഉപയോഗിച്ചത്. ഇതുമൂലം കോവിഡ് കാലത്ത് ജീവനക്കാർക്ക് തൊഴിൽ നൽകാൻ മാസ്ക് വിതരണത്തിലൂടെ  സാധിച്ചുവെന്നു ഖാദി ബോർഡ്  വൃത്തങ്ങൾ വ്യക്തമാക്കി.

keyword:mask,khadi,board