അബുദാബി മഞ്ചേശ്വരം മണ്ഡലം കെ. എo സി സി; ശിഫാഹു രഹ് മാ തുക കൈമാറി

കുമ്പള: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ. എo സി സി യുടെ പ്രതിമാസ കാരുണ്യ ചികിത്സാ സഹായ പദ്ധതി ആയ ശിഫാ ഹു റഹ് മാ 2021ജനുവരി മാസത്തെ സഹായധനം കൈമാറി. 

വോർക്കാടി പഞ്ചായത്തിലെ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഒരാൾക്കും, സ്തനാർബുദം ബാധിച്ച എൻമകജെ പഞ്ചായത്തിലെ 27 കാരിയായ വീട്ടമ്മക്കുമാണ് ചികിത്സാ സഹായം നൽകിയത്..പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഉമ്മറബ്ബ സഹായ ധനം ഏറ്റു വാങ്ങി.അബുദാബി മഞ്ചേശ്വരം മണ്ഡലം കെ. എo സി സി മുൻ പ്രസിഡൻ്റ് സെഡ് എ. മൊഗ്രാൽ. കെ. എo സി സി മണ്ഡലം ഭാരവാഹികളായ ഹമീദ് മാസിമാർ, നിസാർ ഹോസ്സങ്കടി  ഹംസ മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.

കുമ്പള ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ എൻമകജെ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് അബൂബക്കർ പേരുന്തന, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അൻസാർ എ. കെ.എന്നിവർ സഹായധനം സ്വീകരിച്ചു.  ചടങ്ങിൽ സെഡ് എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു. നിസാർ ഹോസ ങ്കടി സ്വാഗതം പറഞ്ഞു.അഷ്റഫ് കൊടിയമ്മ, ടീ. എo ശുഹൈബ്, എo. ജി. അബ്ദുൽ റഹ്മാൻ സിദ്ദിഖ് ദഡ്ഡഗോളി  എന്നിവർ സംബന്ധിച്ചു.