മണ്ഡലത്തിൽ നിന്നുള്ളവർ മതിയെന്ന് മുസ്ലിംലീഗിൽ ഏക അഭിപ്രായം, മഞ്ചേശ്വരത്ത് എകെഎം അഷ്റഫിന് സാധ്യത തെളിയുന്നു

ഉപ്പള. നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ സ്ഥാനാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി മുന്നണികൾ.മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥി മണ്ഡലത്തിൽ നിന്നുള്ളവർ തന്നെ മതിയെന്ന നിലപാടിലാണ് ലീഗ് പ്രവർത്തകർ. ഇത് നേതാക്കൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുമുണ്ട്. 

മണ്ഡലത്തിൽ നിന്ന് ഒരു പേര് മാത്രമേ ലീഗ് പ്രവർത്തകർ ചൂണ്ടികാണിക്കുന്നുള്ളൂ. അത് എ കെ എം അഷ്‌റഫിന്റെ മാത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അഷ്റഫിന്റെ  പേര് പരിഗണനയിൽ ഉണ്ടായിരുന്നു.ഇത്തവണ പാർട്ടി പ്രവർത്തകരുടെ അഭിപ്രായം പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. 

സംസ്ഥന യുത്ത് ലീഗ് നേതാവ് എന്ന പരിഗണന യും  അഷ്റഫിന് അനുകൂലമാണ്. മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത് മുൻ പ്രസിഡണ്ട്‌ എന്ന നിലയിൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ അഷ്‌റഫ്‌ കാണിച്ച താല്പര്യവും, ജനപിന്തുണയും അഷ്റഫിന് അനുകൂല ഘടകവുമാണ്.