അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ എo സി സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്മ കാരുണ്യ ഹസ്തം മൂന്നാം വർഷത്തിലേക്കു കടന്നു . പ്രതിമാസ പദ്ധതിയുടെ ഭാഗമായി ജനുവരി മാസം രണ്ടു പേർക്ക് ചികിത്സാ സഹായം അനുവദിച്ചു. സഹായ പദ്ധതി പുതിയ രീതിയിൽ പ്രതിമാസ ചികിത്സാ സഹായമായി കഴിഞ്ഞ രണ്ടു വർഷമായി തുടർന്ന് വരികയാണ്.
എൻമകജെ പഞ്ചായത്തിലെ സ്തനാർബുദം ബാധിച്ച ഒരു സ്ത്രീക്കും , വോർക്കാടി പഞ്ചായത്തിപ്പെട്ട ധർമ നഗറിലെ കിഡ്നി രോഗം മൂലം പ്രയാസപ്പെടുന്ന ഒരാൾക്കും പതിനായിരം രൂപ വീതവും അനുവദിച്ചു.
മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയിൽ മേലാണ് പ്രതി മാസം ചികിത്സാ സഹായ ധനം നൽകി വരുന്നത്.
കാൻസർ കിഡ്നി സംബന്ധമായ രോഗികൾക്കാണ് ശിഫാഹു റഹ്മ പദ്ധതിയിലൂടെ അനൂകൂല്യം ലഭിക്കുക . ജനുവരി മാസത്തിലെ തുക അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറും . തുടർന്ന് തുക വാർഡ് കമ്മിറ്റികൾ രോഗികൾക്ക് നേരിട്ട് ഏൽപ്പിക്കുകയും ചെയ്യും .
രോഗികൾക്കുള്ള ധന സഹായം ജില്ലാ കെ എം സി സി സീനിയർ വൈസ് പ്രസിഡണ്ട് അസീസ് പെർമുദെ ക്കു ഷിഫാഹ് റഹ്മ കൺവീനർ അബ്ദുൽ റഹിമാൻ കമ്പള കൈമാറി .
ശിഫാഹു റഹ്മ സബ് കമ്മിറ്റി യോഗത്തിൽ അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo. സി സി പ്രസിഡന്റ് ഉമ്പു ഹാജി പെർള അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ല കെ എം സി സി സീനിയർ വൈസ് പ്രസിഡണ്ട് അസീസ് പെർമുദെ ഉത്ഘാടനം ചെയ്തു കൺവീനർ അബ്ദുൽ റഹ്മാൻ കമ്പള ബായാർ സ്വാഗതം , കോഡിനേറ്റർ ശരീഫ് ഉറുമി നന്ദിയും പറഞ്ഞു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് സെക്രട്ടറി യു. എം മുജീബ് മൊഗ്രാൽ, ജില്ലാ കെ എം സി സി സെക്രട്ടറി ഹനീഫ് ചളളങ്കയം , ഇസ്മായിൽ മുഗ്ലി, അസീസ് കന്തൽ, ഖാലിദ് ബംബ്രാണ, കലന്തർ ഷാ ബന്തിയോട്, സക്കീർ കമ്പാർ , റസാഖ് നൽക്ക, ,ലത്തീഫ് അക്കര, സവാദ് ബന്തിയോട്, ഉമ്പായി ജാറ, സുനൈഫ് പേരാൽ,സിദ്ദിഖ് ആരിക്കാടി, റംസൂ കന്തൽ ,അബുബക്കർ ഹാജി ,ഇബ്രാഹിം ഖലീൽ ഉദ്യാവർ ,അഷ്റഫ് ബസ്റ , ഫാറൂഖ് സീതാംഗോളി തുടങ്ങിയവർ സംബന്ധിച്ചു .
keyword:manjeshwaram,kmcc