മാണി സി കാപ്പനും ഇനി രാഷ്ട്രീയ പാർട്ടി

തിരുവനന്തപുരം. ഒടുവിൽ മാണി സി കാപ്പനും കേരളത്തിൽ രാഷ്ട്രീയ പാർടിക്ക് രൂപം നൽകി. നാഷണലിസ്റ്റ്  കോൺഗ്രസ്‌, കേരള(എൻ സി കെ ) എന്നാണ് പേര് വെച്ചിരിക്കുന്നത്. കാപ്പൻ തന്നെയാണ് പ്രസിഡണ്ട്‌. ബാബു കാർത്തികേയൻ ജനറൽ സെക്രട്ടറിയും. 

യുഡിഎഫ്ൽ ഘടകകക്ഷിയായി പരിഗണിക്കണമെന്നാണ് കാപ്പന്റെ നിർദേശം. എന്നാൽ ഈ നീക്കത്തോട് കെപിസിസി പ്രസിഡണ്ട്‌ യോജിക്കുന്നില്ല. 3 സീറ്റും കാപ്പൻ ആവശ്യപെട്ടിട്ടുണ്ട്. യു ഡി എഫ് അധികാരത്തിലെത്തിയാൽ മന്ത്രിസ്ഥാനവും ചോദിച്ചേക്കുമെന്ന ഭയവും കോൺഗ്രസ്സിനുണ്ട്. തിടുക്കത്തിൽ ഒരു തീരുമാനം വേണ്ട എന്നനിലപാടിലാണ് കോൺഗ്രസ്‌ നേതൃത്വം.