അകലമില്ലാതെ... കോവിഡ് ടെസ്റ്റിന് മംഗൽപാടി താലൂക്കാശുപത്രിയിൽ വൻ തിരക്ക്


ഉപ്പള. കർണാടക - കേരള അതിർത്തിയിൽ യാത്രയ്ക്കായി കോവിഡ് ടെസ്റ്റ്‌ കർണാടക സർക്കാർ  നിർബന്ധമാക്കിയതോടെ ഉപ്പള താലൂക്ക് ആശുപത്രിയിൽ കോവിഡ് ടെസ്റ്റിനായുള്ള തിരക്ക് വർദ്ദിച്ചു. 

കർണാടക അതിർത്തികളിൽ ഇന്നുമുതലാണ്   നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇത് തലപ്പാടിയിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായി. പ്രധിഷേധം കനത്തതോടെ ഇന്ന് ഒരു ദിവസത്തേക് ഇളവ് അനുവദിച്ചിട്ടുണ്ട്. നാളെ മുതൽ കോവിഡ് ടെസ്റ്റ്‌ ഇല്ലാത്തവരെ കർണാടകയിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇത് മൂലം വിദ്യാർത്ഥികളും, രോഗികളുമടക്കം നിരവധി പേരാണ് ദുരിതത്തിലായത്. 

വിദ്യാർത്ഥികളും, മംഗളൂരുവിലെ ആശ്രയിക്കുന്ന കച്ചവടക്കാരുമാണ് കോവിഡ് ടെസ്റ്റിന് എത്തിയതോടെ താലൂക്കാശുപത്രിയിൽ തിരക്ക് കൂടിയത്.