പിടിച്ചുവെച്ച സർട്ടിഫിക്കറ്റുകൾ തിരിച്ചു നൽകാൻ ഉത്തരവ്

  


പൊയിനാച്ചി. കോളേജിൽ ചേരുന്ന സമയത്ത് അധികൃതർ പിടിച്ചുവെച്ച യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഏഴ് ദിവസത്തിനകം തിരിച്ചു നൽകാൻ കാസർഗോഡ് ജില്ല ഉപഭോകൃത കമ്മീഷൻ ഉത്തരവിട്ടു.

മംഗളൂരുവിലെ  സ്വകാര്യ ഫാർമസി കോളേജിലെ വിദ്യാർത്ഥിയാണ് പരാതിക്കാരൻ. കോളേജിൽ ചേരുന്ന സമയത്ത് പരാതിക്കാരനിൽ  നിന്ന് യോഗ്യതാ സർട്ടിഫിക്കറ്റുകൾ കോളേജ്  അധിക്രതർ വാങ്ങിവെച്ചു.കോവിഡ് കാലത്ത് സാമ്പത്തിക വിഷമം  കാരണം താൻ  പഠനം തുടരുന്നില്ലെന്നും, ഫീസ് കുറഞ്ഞ   മറ്റെതെങ്കിലും  കോഴ്സിന് ചേരാൻ യോഗ്യതാ സർട്ടിപിക്കറ്റുകൾ തിരിച്ചു നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.തിരിച്ചു നൽകാത്തതിനെ തുടർന്നാണ് പരാതി നൽകിയത്. 

യോഗ്യതാ സർട്ടിപിക്കറ്റ് വിദ്യാർത്ഥിക്ക്‌  പ്രധാനമാണെന്നും,ഏത് കോളേജിൽ  പഠിക്കുക എന്നത് വിദ്യാർത്ഥിയുടെ അവകാശമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ഉപഭോകൃത കമ്മീഷൻ ഉത്തരവിറക്കിയിരിക്കുന്നത്.keyword:mangalore-student-issue