ബംഗാളിൽ മോഡിയെ കാത്തിരിക്കുന്നത് ട്രംപിനെക്കാൾ വലിയ തോൽവി - മമതാ ബാനർജി

കൊൽക്കത്ത. മോഡിജി, രണ്ടു മാസം കാത്തിരിക്കൂ, ജനാതിപത്യ ശക്തി ആർക്കൊപ്പമെന്ന് കാണിച്ചു തരാം, പറയുന്നത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 2 ദിവസം മുൻപ് മോഡി പ്രസംഗിച്ച ഹൂഗ്ലിയിലെ സഹാഗഞ്ചിൽ ചേർന്ന യോഗത്തിലായിരുന്നു മമതയുടെ വെല്ലുവിളി. "കളി തുടങ്ങാൻ പോവുകയാണ്, ഞാനാണ് ഗോളി..ഒരൊറ്റ ഗോളും അടിക്കാൻ അനുവദിക്കില്ല. മമത പറഞ്ഞു. 

മോഡി ട്രംപിനെ ജയിപ്പിക്കാൻ നടന്നു, ട്രംപ് തോറ്റതിലും വലിയ തോൽവിയാണ് മോഡിയെ കാത്തിരിക്കുന്നത്. കളി കഴിയുമ്പോൾ ബിജെപി ബംഗാളിൽ ബാക്കിയുണ്ടാവില്ലെന്നും മമത വ്യക്തമാക്കി.