കോൺഗ്രസ്‌ പാളയത്തിലെത്തിയ മേജർരവിയെ ബിജെപി തിരിച്ചുവിളിക്കുന്നു

കൊച്ചി. ബിജെപി നേതാക്കളോട് ഇടഞ്ഞു നിൽക്കുന്ന മേജർരവിയെ തിരിച്ചുകൊണ്ട്  വരാൻ ബിജെപി നേതാക്കൾ ശ്രമം തുടങ്ങി. ബിജെപി അനുഭാവിയായിരുന്ന മേജർരവി കോൺഗ്രസ്‌ പാളയത്തിലെത്തിയത് ബിജെപി നേതാക്കൾക്കിടയിൽ ഭിന്നതയും തലപൊക്കിയിരുന്നു. 

പ്രധാന മന്ത്രി നരേന്ദ്രമോദി   വിഷയത്തിൽ ഇടപെട്ടതായും അറിയുന്നു. ഇതേ തുടർന്ന് ബിജെപി സംസ്ഥാന നേതാക്കർ മേജർരവിയെ കണ്ട് ചർച്ച നടത്തുകയും ചെയ്തു.