"ആണും പെണ്ണും അടച്ചിട്ട റൂമില്‍ കുറ്റിയിട്ടിരുന്നാല്‍ അവിഹിതം ആകില്ല-മദ്രാസ് ഹൈക്കോടതിചെന്നൈ :ആണും പെണ്ണും അടച്ചിട്ട റൂമില്‍ കുറ്റിയിട്ടിരുന്നാല്‍ അവിഹിതം ആകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഒരു വനിതാ കോണ്‍സ്റ്റബിളുമായി ആംഡ് റിസര്‍വ് പോലീസ് കോണ്‍സ്റ്റബിളിനെ അടച്ചിട്ട റൂമില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കിയ കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക വിധി.

ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ നടപടിക്ക് സമൂഹ മനസ്സിലെ ഇത്തരം തെറ്റായ ബോധങ്ങള്‍ കാരണമാകരുതെന്ന് കോണ്‍സ്റ്റബിളിനെ പുറത്താക്കിയ ഉത്തരവ് റദ്ദ് ചെയ്തുകൊണ്ട് ജസ്റ്റിസ് ആര്‍ സുരേഷ് കുമാര്‍ വിധിച്ചു.1998 ല്‍ ആണ് കെ ശരവണ ബാബു എന്ന കോണ്‍സ്റ്റബിളിനെ വനിതാ കോണ്‍സ്റ്റബിളുമായി ക്വാര്‍ട്ടേഴ്സില്‍ കണ്ടെത്തിയത്.

വീടിന്റെ ചാവി വാങ്ങാന്‍ വേണ്ടിയാണ് വനിതാ കോണ്‍സ്റ്റബിള്‍ തന്റെ ക്വാര്‍ട്ടേഴ്സില്‍ വന്നത് എന്ന് ശരവണ കോടതിയെ ബോധിപ്പിച്ചു.

എന്നാല്‍ അയല്‍വാസികള്‍ സംഘടിച്ചെത്തി വാതിലില്‍ മുട്ടുക ആയിരുന്നു. ഇരുവരും തമ്മില്‍ അവിഹിത ബന്ധമാണെന്ന് പിന്നീട് ആരോപണമുയര്‍ന്നു. ഈ ആരോപണമാണ് ഹൈക്കോടതി തള്ളിക്കളഞ്ഞിരിക്കുന്നത്.
keyword:madras,high,court