പാലായ്ക്ക് വേണ്ടി മാണി സി കാപ്പൻ എൻസിപി വിട്ട് യുഡിഎഫിലേക്ക്

കോട്ടയം. ഒടുവിൽ മാണി സി കാപ്പൻ ഒറ്റയ്ക്ക് തന്നെ. അവസാന നിമിഷം ടി പി പീതാംബരൻ കൂടി കൈവിട്ടതോടെ മാണി സി കാപ്പൻ  യുഡിഎഫിലേക്ക്.

കേരളത്തിലെ രാഷ്ട്രീയ  സാഹചര്യത്തിൽ എൻസി പി, ഇടത് മുന്നണിക്കൊപ്പം  നിൽക്കുന്നതാണ് ഗുണകരമെന്നാണ് ദേശീയ നേതൃത്വം വ്യക്തമാക്കിയതോടെയാണ് മാണി സി കാപ്പൻ ഒറ്റപെട്ടത്. ഇതോടെ താൻ യു ഡി എഫ് ലേക്കെന്ന സൂചന കാപ്പൻ നൽകുകയും ചെയ്തു. 

കേരള ഐശ്വര്യ യാത്ര പാലായിൽ എത്തുമ്പോൾ സ്വീകരണ വേദിയിൽ കാ പ്പനുണ്ടാകുമെന്നാണ് യു ഡിഎഫ് നേതൃത്വം നൽകുന്ന സൂചന.