സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനുപകരം സപ്ലൈകോ സാധനങ്ങൾക്കുള്ള കൂപ്പൺ.എടപ്പാൾ. വിദ്യാലയങ്ങൾ അടഞ്ഞുകിടന്ന കോവിഡ്  കാലത്ത് ഉച്ചഭക്ഷണം ലഭിക്കാത്ത സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷണത്തിന് ആനുപാതികമായി ഭക്ഷ്യ കിറ്റുകൾ നൽകും.

2020 സെപ്റ്റംബർ മുതൽ  21 മാർച്ച് വരെയുള്ള ഉച്ചഭക്ഷണത്തിനു പകരമായി ഭക്ഷ്യഭദ്രതാ  അലവൻസ് കൂപ്പണുകൾ വിതരണം ചെയ്ത് അതിലെ തുകയ്ക്ക് തുല്യമായ അളവിൽ സപ്ലൈകോ  വിൽപ്പനശാലയിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ നൽകും.

കോവിഡ് പ്രതിസന്ധി ഒഴിയുംവരെയും  കുട്ടികൾക്ക് ഭക്ഷ്യ ഭദ്രത അലവൻസ് നൽകണമെന്ന് കേന്ദ്ര സർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. ഇതിനായി കേന്ദ്ര വിഹിതം  അനുവദിക്കുകയും ചെയ്തിരുന്നു. 


keyword:lunch,school,supplyco