ഇരുനൂറിന്റെ നിറവിൽ ലുലു ഗ്രൂപ്പ്‌, കോട്ടയം തൃശ്ശൂർ ഹൈപ്പർ മാർക്കറ്റുകൾ ഉടൻ

കൊച്ചി. ഷോപ്പിംഗ് രംഗത്തെ  പ്രമുഖരായ 'ലുലു 'ഗ്രൂപ്പിന്റെ ഇരുനൂറാമത് ഷോറൂം ഈജിപ്ത്  തലസ്ഥാനമായ കയ്‌റോയിൽ  ആരംഭിച്ചു. ഈജിപ്തിലെ  മൂന്നാമത്തേതാണ് ഈ ഹൈപ്പർമാർക്കറ്റ്.

മിഡിൽ ഈസ്റ്റിലെ റിടൈൽ രംഗത്ത് നിർണായകമായ പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻഎം എ യൂസുഫലി  പറഞ്ഞു. കേരളത്തിലും പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ലുലു. കോട്ടയം തൃശ്ശൂർ ജില്ലകളിലെ പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്.

കളമശ്ശേരിയിലെ ഭക്ഷ്യ സംസ്കരണ കേന്ദ്രം, കൊച്ചിയിലെ മത്സ്യ സംസ്കരണ കേന്ദ്രം എന്നിവയുടെ പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം, ബംഗളൂരു, ലക്‌നൗ  എന്നിവിടങ്ങളിലെ "ലുലു മാടം '' നിർമ്മാണത്തിന്റെ  അവസാനഘട്ടത്തിലാണ്.

ഇന്ന് 27,000 ലധികം   മലയാളികളുൾപ്പെടെ 58,000ത്തോളം  ആളുകൾ വിവിധ രാജ്യങ്ങളിലായി ലുലുവിൽ  ജോലി ചെയ്യുന്നുണ്ടെന്നും എം എ യൂസുഫലി പറഞ്ഞു.