തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനം തുക വകയിരുത്തണം

കാസറഗോഡ്. സംസ്ഥാനത്ത് തെരുവുനായ്ക്കൾ നിയന്ത്രിക്കുന്നതിനുള്ള എബിസി പദ്ധതിക്ക് എല്ലാ തദ്ദേശ സ്ഥാപനങ്ങളും പ്രത്യേകം തുക വകയിരുത്തണണമെന്ന്  സർക്കാർ നിർദ്ദേശം.

കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റരായി രിക്കും എബിസി പദ്ധതിയുടെ ജില്ലാ നിർവഹണ ഉദ്യോഗസ്ഥൻ. ഒരു തെരുവ് നായയെ വന്ധികരിക്കുന്നതിന് ചെലവഴിക്കാവുന്ന തുക 2,100രൂപയാണ്. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചതിനെ തുടർന്നാണ് ഈ നടപടി.