യാത്രാവിലക്ക്; എൽഡി എഫ് റോഡ് ഉപരോധം ഇന്ന്

 

മഞ്ചേശ്വരം. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ട്  നിർബന്ധമാക്കിയ കർണാടക സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഇന്ന് വൈകുന്നേരം റോഡ് ഉപരോധിക്കും. 

വൈകീട്ട് 4ന് തലപ്പാടി, വോർക്കാടി വെക്രാബയൽ, പൈവളിഗെ മുളിഗദേ എന്നീ മൂന്നിടങ്ങളിലെ റോഡാഉപരോധിക്കുക.തലപ്പാടിയിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിഎച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും.