ഇനി എൽഡിഎഫ് ജാഥ:ഫെബ്രുവരി 13 മുതൽ.തിരുവനന്തപുരം. യുഡിഎഫിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫ് മേഖലാ പ്രചരണ ജാഥ 13 ന് കാസർകോട് ഉപ്പളയിൽ നിന്ന് തുടക്കമാകും.

രണ്ടു മേഖലകളായി തിരിച്ചാണ് എൽഡിഎഫ് ജാഥകൾ സംഘടിപ്പിക്കുന്നത്. 14ന് എറണാകുളത്തുനിന്നും ജാഥ ആരംഭിക്കും. രണ്ടു ജാഥകളും തൃശൂരിലും, തിരുവനന്തപുരത്തുമായി   26ന് സമാപിക്കും.

വടക്കൻ ജാഥ എൽഡിഎഫ് കൺവീനർ എ വിജയരാഘവനും,  തെക്കൻ ജാഥ സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വനും  നയിക്കും.എൽഡിഎഫ്  ഘടകകക്ഷി നേതാക്കളും പങ്കെടുക്കും.
keyword:ldf,march