കൊച്ചി. കെപിസിസി വർക്കിംഗ് പ്രസിഡണ്ടായി മുതിർന്ന നേതാവ് കെ വി തോമസിനെ കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന കെ.വി തോമസ് പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
അതിനിടയിൽ എറണാകുളത്ത് കെ വി തോമസ് ഇടത് സ്വതന്ത്രനായി നിയമസഭാ തിരെഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും വാർത്തകൾ വന്നു. ഇതോടെ കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ചയ്ക്ക് വിളിക്കുകയും പാർട്ടിയിൽ ഉന്നത സ്ഥാനം നൽകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
2019ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തോമസിന് പാർട്ടി അവസരം നിഷേധിച്ചിരുന്നു. പകരം പാർട്ടിയിൽ മാന്യമായ പദവി വേണമെന്ന അദ്ദേഹത്തിൻറെ ആവശ്യം നിരസിക്കപ്പെട്ടു.നിലവില്‍ കെ. സുധാകരനും കൊടിക്കുന്നില്‍ സുരേഷും വര്‍ക്കിങ് പ്രസിഡന്റുമാരാണ്. അതിനിടെ കാസറഗോഡ് നിന്നുമുള്ള അഡ്വ. കെ. ശ്രീധരനെ കെ.പി.സി.സി വൈസ് പ്രസിഡന്റുമാക്കിയിട്ടുണ്ട്.