കെ പി കുഞ്ഞിക്കണ്ണൻ :ഒറ്റമുറിയിൽ പൊന്ന് ഊതികാച്ചി വളർന്ന സ്വർണ്ണവ്യാപാരി

കാസറഗോഡ്. കഷ്ടപ്പാടിലൂടെയും, കഠിനാധ്വാനത്തിലൂടെയും വളർന്ന കാസറഗോട്ടെ  ജനകീയനായ സ്വർണ്ണ വ്യാപാരിയാണ് ഇന്നലെ വിടവാങ്ങിയ ബിന്ദു ജ്വല്ലറി ഉടമ കെ വി കുഞ്ഞിക്കണ്ണൻ. 1970-കളിൽ കാസർഗോഡ് സഹോദരി ഭർത്താവ് ദാമോദരൻന്റെ  ഒറ്റമുറിയിൽ പൊന്നു ഊതിക്കാച്ചിയാണ്  അദ്ദേഹം ജീവിതം തുടങ്ങിയത്.

പിന്നീട് വിവാഹ വീടുകളിൽ ചെന്ന്  സ്വർണം വാങ്ങി ആഭരണ ങ്ങളുണ്ടാക്കി നൽകിയ കുഞ്ഞിക്കണ്ണൻ കാസർകോട്ടുകാർക്ക് പ്രിയപ്പെട്ട കണ്ണേട്ടനായി. കാസർഗോഡ് വലിയ സൗകര്യങ്ങളോടെയുള്ള ആദ്യ സ്വർണ്ണാഭരണ സ്ഥാപനമായി അദ്ദേഹം 40 വർഷം മുമ്പ് തുടങ്ങിയതാണ് ബിന്ദു  ജ്വല്ലറി. ജ്വല്ലറി ഉടമ കുഞ്ഞിക്കണ്ണൻ സ്വർണ്ണാഭരണ വ്യാപാരി എന്നതിനപ്പുറം പൊതുസമ്മതനായിരുന്നു.

ഉയർച്ചയുടെ പടവുകൾ കയറുമ്പോഴും താൻ വന്ന വഴികൾ അദ്ദേഹം മറന്നിരുന്നില്ല. സൗമ്യനായ വ്യാപാരി, ഒട്ടേറെ കെട്ടിടങ്ങളുടെ ഉടമ, ഓൾ  കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ സ്ഥാപകൻ, കാസർഗോഡ് വ്യാപാരി- വ്യവസായി ഏകോപന സമിതിവൈസ്  പ്രസിഡണ്ട് തുടങ്ങിയ പദവികൾ വഹിച്ച അദ്ദേഹം വ്യാപാരികളുടെ മികച്ച സംഘാടകനായിരുന്നു.