കലുഷിതമായ വര്‍തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ നയസമീപനങ്ങൾ ഏറെ പ്രസക്തം - അഷ്‌റഫ് കർള

കുമ്പള: പവിത്രമായ ഇന്ത്യൻ മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയാകുമാറ് രാജ്യത്തിന്റെ സകല മേഖലകളും ഫാസിസം കയ്യടക്കി രാജ്യത്തെ അസ്ഥിരപ്പെടുത്തുമ്പോൾ മതേതര ചേരികളെല്ലാം ഒന്നിക്കണമെന്ന് മുസ്ലിം ലീഗിന്റെ പ്രഖ്യാപിത നയസമീപങ്ങൾ വർത്തമാന കാലത്ത് ഏറെ പ്രസക്തമാണന്നും മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ അഷ്‌റഫ് കാർള പ്രസ്താവിച്ചു.

മതേതര ചേരി എന്ന് അവകാശപ്പെടുന്ന സിപിഎം പോലും കേരളക്കരയിൽ ഭരണം നില നിർത്താൻ ഫാസിസത്തിന്റെ മറ്റൊരു പതിപ്പായി മാറുന്ന അവസ്ഥ മതേതര കേരളത്തിന് ഭീഷണിയാണെന്നും, കേരളക്കരയിൽ സാമൂഹിക സൗഹാർദ്ദവും സഹവർത്തിത്വവും കാത്ത് സൂക്ഷിച്ച പാരമ്പര്യമാണ് മുസ്ലിം ലീഗിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കുമ്പള പഞ്ചായത്ത് അഞ്ചാം വാർഡ് ഊജാർ ശാഖാ മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം വാർഡ്‌ മുസിലിം ലീഗ്‌  വൈസ് പ്രസിഡന്റ് കാലിദ്  അധ്യക്ഷത വഹിച്ചു.മണ്ഡലം മുസ്ലിം ലീഗ്‌ സെക്രട്ടറി  എ  കെ  ആരിഫ്  മുഖ്യ പ്രഭാഷണം നടത്തി  യൂസഫ്  ഉളുവാർ,അബ്ബാസ് മുവം,അബ്ദുൽ റഹിമാൻ ,ഫസൽ,യൂസഫ്  ഹാജി പ്രസഗിച്ചു.നിസാം സ്വാഗതവും സഹീർ അബ്ബാസ് നന്ദിയും  പറഞ്ഞു    

കമിറ്റി ഭാരവായികളായി യൂസഫ് ബംബ്രാണ പ്രസിഡന്റ് അബ്ബാസ് മുവ്വം, ഉമ്പായി, യൂസഫ് ഹാജി  അബ്ദുള്ള  വൈസ്. പ്രസിഡന്റ്   നിസാം  കൊടിയമ്മ  ജനറൽ  സെക്രട്ടറി.  സഹീർ  അബ്ബാസ്. കാലിദ്  അബ്ദുൽ റഹിമാൻ കാലിദ് നമ്പിടി. സെക്രട്ടറിമാർ   മുഹമ്മദ്‌ ഹാജി  ട്രഷറർ.