പാചക വാതക - ഇന്ധന വിലക്കയറ്റം; സിപിഐഎം അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

കുമ്പള : ഇന്ധന - പാചക വാതക വിലവര്‍ദ്ധനവില്‍ സിപിഐഎം അടുപ്പുകൂട്ടി പ്രതിഷേധിച്ചു. കുമ്പള ടൗണിൽ പായസം ഉണ്ടാക്കി വിതരണം ചെയ്ത് 'അച്ഛാദിൻ' ആഘോഷിച്ചാണ് പ്രതിഷേധിച്ചത്.

കുമ്പള സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സെക്രട്ടറി രമേശ്,കമ്മിറ്റി അംഗമായ പ്രസാദ് കുമാർ , ജനാതിപത്യ അസോസിയേഷൻ മഹിളാ അംഗംങ്ങളായ ഗിരിജ, തരാനാഥ്, ലീല, ഡി വൈ എഫ് ഐ നേതാക്കളായ അഡ്വ. ഉദയകുമാർ, ഇർഷാദ് ചാക്കോ, അരുൺ കുമാർ ഗട്ടി,  അലി എന്നിവർ നേതൃത്വം നൽകി.