സേവന, കാരുണ്യ മേഖലകളിൽ കെ.എം.സി.സിയെ മാതൃകയാക്കേണ്ടതുണ്ട് - അശ്റഫ് കർള


കുമ്പള: ജീവ കാരുണ്യ - സേവന രംഗങ്ങളിൽ ലോകത്തെമ്പാടും കെ എം സി സി നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതും അളവുറ്റതാണന്നും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷററും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ അശ്റഫ് കർള അഭിപ്രായപ്പെട്ടു ആരിക്കാടി കുന്നിൽ ഖിള്രിയ നഗർ സി എച്ച് മുഹമ്മദ് കോയ സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച അനുമോദന സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം ഇന്ന് നമ്മുടെ നാടുകളിൽ സാർവത്രികമായിരികുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പതിറ്റാണ്ടുകൾക് മുമ്പ് തന്നെ കെ എം സി സി നടത്തി വരുന്നവയാണന്നും ഇന്നും പതിൻമടങ്ങ് ശക്തിയോടെ തുടർന്ന് കൊണ്ടിരിക്കുകയാണന്നും  അശ്റഫ് കൂട്ടിച്ചേർത്തു
ബഹറൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം ട്രഷററും സി എച്ച് സാംസ്കാരിക കേന്ദ്രം സഹകാരിയുമായ ശമീർ ബി മുഹമ്മദിന് സ്നേഹോപഹാരം നൽകി അനുമോദിച്ചു ചടങ്ങിൽ സയ്യിദ് ഹാദി തങ്ങൾ അൽ മശ്ഹൂർ പ്രശസ്ത ബാല ഗായകൻ മുനവ്വർ സിനാൻ മലപ്പുറത്തെ ഉപഹാരം നൽകി അനുമോദിച്ചു കക്കളം കുന്ന് വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് യുഎം അബ്ദുൽ റഹ്മാൻ ബത്തേരി അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു പി എച്ച് അസ്ഹരി ആദൂർ, സിദ്ധീക് ഭണ്ഡഗോളി, റേ ഡോ അബ്ദുൽ റഹ്മാൻ, ബി മുഹമ്മദ്, എ കെ മുഹമ്മദ്, പി എസ് മൊയ്തീൻ, മുസ്തഫ ഹാജി ഉളുവാർ, സക്കീർ മലപ്പുറം, എ കെ എ സഅദ്, നവാസ് കോരിക്കണ്ടം,റാസിക് മുഹമ്മദ്, സംബന്ധിച്ചു എ കെ എം ബിലാൽ നന്ദി പറഞ്ഞു.