കുമ്പള. യുഎസ് കമ്പനിയായ ഇഎംസിസി ക്ക് ആഴക്കടൽ മീൻ പിടുത്തവുമായി ബന്ധപ്പെട്ട 5000 കൊടിയുടെ പദ്ധതിക്ക് ഇടത് സർക്കാർ അനുമതി നൽകുക വഴി അഴിമതിക്കും, മത്സ്യത്തൊഴിലാളികളുടെ തൊഴിൽ തടസ്സത്തിനും വഴിയൊരുക്കിയെന്നാരോപിച്ചു മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി ഇന്ന് തീരദേശങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും.
കുമ്പളയിൽ ഇന്ന് വൈകുന്നേരം 4മണിക്ക് കോയിപ്പാടി കടപ്പുറത്തും, ആരിക്കാടി കടവത്തും പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾ അറിയിച്ചു.