തകർന്ന റോഡിന് ഫണ്ട് ലഭ്യമാക്കി സബൂറയുടെ വികസന തുടക്കം

കുമ്പള. കുമ്പള റെയിൽവേ സ്റ്റേഷൻ-കോയിപ്പാടി  കടപ്പുറം റോഡിൻറെ ഒരു ഭാഗം പൂർണ്ണമായും തകർന്ന്  വർഷങ്ങളോളമായി. നാട്ടുകാരുടെ മുറവിളി കേൾക്കാതെ ഒരു പതിറ്റാണ്ട് കാലങ്ങളോളമായെന്നും  നാട്ടുകാരും പറയുന്നു.

വിഷയത്തിൽ കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം സബൂറ ഇടപെട്ട് പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് തുടക്കം തന്നെ പ്രസ്തുത റോഡ് കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കു  ന്നതിന് മൂന്നു ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്ന് അറിയിച്ചു. 

റോഡ് ഗതാഗതയോഗ്യമായാൽ   കോയിപ്പാടി -കൊപ്പളം തീരദേശ റോഡിൽ യാത്ര ചെയ്യുന്നവർക്കും ദുരിതമില്ലാതെ യാത്ര ചെയ്യാനുള്ള അവസരം ഒരുങ്ങും.