ഖഉലത്ത് ബീബി പിന്തുണച്ചു: കുമ്പളയിൽ മുസ്ലിംലീഗിലെ എ കെ ആരിഫ് ആസൂത്രണ സമിതി ഉപാധ്യക്ഷൻ

കുമ്പള. യുഡിഎഫും ബിജെപിയും നേർക്കുനേർ പോരാട്ടമു  ള്ള കുമ്പള ഗ്രാമ പഞ്ചായത്തിൽ ആസൂത്രണ സമിതി ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിലും അത്  പ്രകടമായി.

ബിജെപിക്കും യുഡിഎഫിനും തുല്ല്യ  അംഗങ്ങളുള്ള (9-9) കുമ്പള ഗ്രാമ പഞ്ചായത്തിൽ ആസൂത്രണസമിതി ഉപാധ്യക്ഷ  സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ നേരെത്തെ ഉണ്ടായിരുന്ന ബിജെപി -സിപിഎം കൂട്ടുകെട്ട് ഉണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. സിപിഎം സ്വന്തം നിലയിൽ  മത്സരികുകയും ചെയ്തു. 

ബിജെപി ക്കെതിരെയു ഡിഎഫ്ൽ നിന്ന്  മത്സരിച്ച  മുൻ പഞ്ചായത്ത് അംഗവും, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന എ കെ ആരിഫാണ്  (മുസ്ലിം ലീഗ് ) 9 നെതിരെ10 വോട്ടുകൾ നേടി ആസൂത്രണ സമിതി ഉപാധ്യക്ഷനായത്. കൊ പ്പളത്തിൽ നിന്നുള്ള സ്വതന്ത്ര അംഗം ഖഉലത്ത് ബീബി  പിന്തുണച്ചതിനെ തുടർന്ന് യുഡിഎഫ് വിജയം എളുപ്പമാക്കി. എസ്ഡിപിഐ അംഗം അൻവർ ഹുസൈൻ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു. 

നിലവിൽ കുമ്പള ഗ്രാമ പഞ്ചായത്തിൽ യുഡി എഫ്9, ബിജെപി 9 സിപിഎം 3.എസ്ഡിപി ഐ 1, സ്വതന്ത്രം 1 എന്നിങ്ങനെയാണ് കക്ഷിനില. ആസൂത്രണ സമിതി അംഗങ്ങളായി അഷ്റഫ് കൊടിയമ്മ, മഞ്ജുനാഥ് ആൾവ, രമേശ് ഭട്ട്, കെ സി മോഹനൻ, കെ ബി യുസുഫ്, ബി എൻ മുഹമ്മദലീ, സുജിത്ത് റൈ, സുകേഷ്, വസന്തകുമാർ, റിയാസ് മൊഗ്രാൽ, പുണ്ഡരീകാക്ഷ, ബി എ  റഹ്മാൻ, കെ വി യുസുഫ് എന്നിവരെ  തിരഞ്ഞെടുത്തു.