കുമ്പള ടൗണിന്റെ സമഗ്രവികസനത്തിന് സാധ്യത തെളിയുന്നു

കുമ്പള. വർഷങ്ങളായുള്ള മുറവിളിക്കിടയിൽ കുമ്പള  ടൗണിന്റെ  സമഗ്ര വികസനത്തിനായി സാധ്യത തെളിയുന്നു. ഈ വർഷത്തെ കുമ്പള ഗ്രാമ  പഞ്ചായത്ത് ബഡ്ജറ്റിൽ മുൻഗണന  നൽകിയിരിക്കുന്നത് ടൗൺ  വികസനത്തിനാണ്. കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ  കാലങ്ങളായി വിമർശനങ്ങൾ ഉയരുന്നതും ഇതേ വിഷയത്തിൽ തന്നെയാണ്. 

ടൗണിൽ  ആധുനികത രീതിയിലുള്ള  ബസ് സ്റ്റാൻഡ് -ഷോപ്പിംഗ് കോംപ്ലക്സും, ശൗചാലയവും സ്ഥാപിക്കുകയാണ് പുതിയ  ഭരണസമിതി ലക്ഷ്യമിടുന്നത്. ഇതിനായി 3 കോടി രൂപയാണ് ബഡ്ജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ഇതിനോടൊപ്പം മത്സ്യ മാർക്കറ്റും പുതുക്കിപ്പണിയും. 

ബസ്‌സ്റ്റാൻഡ് വികസനം പ്രഖ്യാപനത്തിൽ  ഒതുങ്ങുന്നതായി വിമർശനങ്ങൾ ഉയർന്നു വരാൻ തുടങ്ങിയിട്ട് 2 പതിറ്റാണ്ട് കാലമായി. ഇതിനിടയിൽ 4 ഭരണസമിതികൾ കലാവതി പൂർത്തിയാക്കിയെങ്കിലും പദ്ധതി ജലരേഖയായി മാറി. ഈ സാഹചര്യത്തിലാണ് പുതിയ ഭരണസമിതി ടൗൺ  വികസനത്തിന് ഊന്നൽ  നൽകി ബഡ്ജറ്റ് തയ്യാറാക്കിയതും, അവതരിപ്പിച്ചതും. പുതിയ ഭരണസമിതി ഇതുമായി ബന്ധപ്പെട്ട കാര്യത്തിൽ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. വലിയ പദ്ധതി ആയത് കൊണ്ട് തന്നെ മറ്റു ഏജൻസികളിൽ നിന്നും മറ്റുമുള്ള സാഹത്തോടെയാകും  പദ്ധതി നടപ്പിലാക്കുകയെന്ന് പഞ്ചായത്ത് ഭരണ സമിതി പറയുന്നു.