കുടകിലെ വനമേഖലയിൽ ഇനി സഞ്ചാരികൾ വാഹനം നിർത്തിയാൽ കേസും, പിഴയും.മൈസൂരു. കുടകിലെ വനമേഖലയിലെ റോഡുകളിൽ വിനോദസഞ്ചാരികൾ വാഹനം നിർത്തിയാൽ ഇനി മുതൽ വനംവകുപ്പ്  വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും. വനമേഖലയിൽ കാട്ട്തീ  വർധിച്ച സാഹചര്യത്തിലാണ് നടപടി.

മൈസൂരു,  മടിക്കേരി വഴി യുള്ള ദേശീയപാത 275 വനത്തിലൂടെയാണ് കടന്നു പോകുന്നത്. ബംഗളൂരുവിൽ നിന്നും, മൈസൂരുവിൽ  നിന്നും, കാസർകോട് ഭാഗത്തുനിന്നും പ്രതിദിനം  നൂറുകണക്കിന് സഞ്ചാരികൾ ഇതുവഴി കുടകിലേക്ക് എത്തുന്നുണ്ട്. ഇവരിൽ പലരും വനമേഖലയിലു  ള്ള റോഡരികിൽ വാഹനം നിർത്തി പുകവലിക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും വനംവകുപ്പിന്റെ  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കാട്ട്തീ  ഉണ്ടാവാൻ ഇടയാക്കുന്നുവെന്നാണ് വിലയിരുത്തൽ. 

പ്രസ്തുത റൂട്ടിൽ  "പാർക്കിംഗ് അനുവദനീയമല്ല ''എന്ന ബോർഡും,   സിസിടിവിയും ഇതിനകം  സ്ഥാപിച്ചു കഴിഞ്ഞു. സദാസമയവും വനംവകുപ്പ് അധികൃതർ പെട്രോളിങ്ങും  ഊർജിതമാക്കിയിട്ടുണ്ട്.
keyword:kudak,no,parking