മൊഗ്രാൽ. മൊഗ്രാൽ യൂണിറ്റ് കെ എസ് യു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി അവസാനവാരം സെവൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ടൂർണമെന്റ്മായി ബന്ധപെട്ട് ലോഗോ പ്രകാശനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ലോഗോ കെ എസ് യു പ്രവർത്തകൻ എം എം മുവാസിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങിൽ കുഞ്ഞഹമ്മദ് മൊഗ്രാൽ , ജില്ലാ ഭാരവാഹികളായ ശ്രീജിത്ത് കോടോത്ത്, നവനീദ് , നുവൈദ് കെ കെ പുറം എന്നിവർ സംബന്ധിച്ചു.
keyword:ksu,football,tournnament