തലസ്ഥാനത്ത് കെ എസ് യു പ്രവർത്തകരും പൊലീസും തമ്മിൽ തെരുവ് യുദ്ധം;പൊലീസ് ലാത്തിവീശി


തിരുവനന്തപുരം. സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി സെക്രട്ടേ റിയേറ്റിലേക്ക്  മാർച്ച് നടത്തിയ കെ എസ് യു- ഐ പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചു. 

മാർച്ച് അക്രമാസക്തമാവുകയും  സെക്രട്ടേറിയേറ്റിലേക്ക് ഇരച്ചു കയറാൻ  ശ്രമിക്കുന്നതിനിടയിലാണ് പോലീസും, കെ എസ് യു പ്രവർത്തകരും മണിക്കൂറുകളോളം  ഏറ്റുമുട്ടിയത്.നിരവധി കെ എസ് യു പ്രവർത്തകർക്കും, പോലീസിനും പരിക്കേറ്റു. 

ജലപീരങ്കിയും, കണ്ണീർവാതകവും പ്രയോഗിച്ചിട്ടും പിരിഞ്ഞു പോകാത്തതിനെ  തുടർന്നാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്. ചിതറിഓടിയ  പ്രവർത്തകർ പോലീസിനെയും, പോലീസ് കെ എസ് യു പ്രവർത്തകരെയും വളഞ്ഞിട്ടു തല്ലി. പോലീസ് നേരത്തെ തന്നെ കനത്ത സുരക്ഷാസംവിധാനം ഒരുക്കിയിരുന്നു.keyword:ksu-police-thiruvananthapuram