കെ. എസ്. ടി. യു വിദ്യാഭ്യാസ സംരക്ഷണ യാത്രഫെബ്രുവരി 14 നു തുടങ്ങുംകാസറഗോഡ് :കെ എസ് ടി യൂ  സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥ ഫെബ്രുവരി 14 ന് കാസർകോട് നിന്ന് ആരംഭിക്കും.പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു.

മുൻ മന്ത്രി സി.ടി അഹമ്മദലി, എൻ.എ നെല്ലിക്കുന്ന് എം എൽ എ എന്നിവർ രക്ഷാധികാരിക ളായുംടി.ഇ അബ്ദുള്ള ചെയർമാനും വർക്കിങ് ചെയർമാൻ എം അബ്ദുൾ റഹിമാൻ, വൈസ് ചെയർമാൻ എ ഹമീദലി, മൂസ ബി ചെർക്കള ,ബീഫാത്തിമ ഇബ്രാഹിം, കൺവീനർ എ അത്താഉള്ള ,ട്രഷറർ കല്ലട്ര മാഹിൻ ഹാജി എന്നിവരെ തെരെഞ്ഞെടുത്തു.

സംസ്‌ഥാന ജനറൽ  സെക്രട്ടറി കരീം പടുകുണ്ടിൽ ,ട്രഷറർ ബഷീർ ചെറിയാണ്ടി,സംസ്ഥാന വൈ പ്രസിഡന്റ് അബ്ദുള്ള എം,കല്ലൂർ മുഹമ്മദലി,അബ്ദുൾ റഹിമാൻ(എസ് ഇ യൂ ),റഊഫ് ബാവിക്കര,എം.എ നജീബ്(എം വൈ എൽ ),സലാം ബെളിഞ്ച,താഹ തങ്ങൾ(എം എസ് എഫ് ) എന്നിവർ പങ്കെടുത്തു.


keyword:kstu,programme