ജനകീയമാക്കി കോയിപ്പാടി ഗ്രാമസഭ: വികസനത്തിന് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ആഹ്വാനം

കുമ്പള. കുമ്പള ഗ്രാമ പഞ്ചായത്ത് 20-ആം വാർഡ്‌ കോയിപ്പാടി ഗ്രാമ സഭ ചേർന്നു. ഗ്രാമസഭകൾ ജനകീയമാക്കുന്നതിന്നതിന്റെ ഭാഗമായി സംബ ന്ധിച്ചവരിൽ  നറുക്കെടുപ്പ്   നടത്തി സമ്മാനങ്ങളും നൽകി. സമ്മാനങ്ങൾ മെമ്പർ സബൂറ വിതരണം ചെയ്തു. 

വികസനപദ്ധതികൾക്കായും,  ക്ഷേമപ്രവർത്തനങ്ങൾക്കായും  നാട്ടുകാരുടെ സജീവമായ  ഇടപെടൽ  ഗ്രാമസഭകളിൽ നിന്നും ഉണ്ടാകണമെന്ന് ഗ്രാമസഭ ഉദ്ഘാടനം നിർവഹിച്ചു പ്രസിഡണ്ട്‌ താഹിറാ -യുസുഫ്  അഭ്യർത്ഥിച്ചു.

നൂറുകണക്കിനാളുകൾ ഗ്രാമസഭയിൽ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യുസുഫ് ഉളുവാർ, ഖഉലത്ത് ബീബി  എന്നിവർ സംബന്ധിച്ചു.വാർഡ്‌ മെമ്പർ സബൂറ സ്വാഗതം പറഞ്ഞു.