'കൊച്ചി പഴയ കൊച്ചി തന്നെ' മാറുന്നത് രാഷ്ട്രീയ സമവാക്യങ്ങൾ

കൊച്ചി. എന്നും യുഡിഎഫ് ന് ഒപ്പം നിന്ന ജില്ലയാണ് എറണാകുളം. തദ്ദേശ തെരഞ്ഞെടുപ്പിൽ പോലും മറ്റു ജില്ലകളിൽ യുഡിഎഫിനെ  കൈവിട്ട പ്പോൾ എറണാകുളം പിടിച്ചുനിന്നു.അത് കൊണ്ടാണ് കോൺഗ്രസ്‌ നേതാക്കൾ പറയുന്നതും "കൊച്ചി പഴയ കൊച്ചി തന്നെ ''എന്ന്. 

നിലവിൽ 14 മണ്ഡലങ്ങളിൽ 9മണ്ഡലങ്ങൾ യുഡിഎഫ് ന്റെതാണ്. 5 എൽഡി എഫും. സിറ്റിംങ് എംഎൽ എ മാർക്ക് വീണ്ടും മത്സരിക്കാൻ ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയാൽ നേതാക്കൾ കൂടുതലുള്ള ജില്ലയിൽ അപസ്വരങ്ങൾ ഉയരുമോ എന്ന ഭയം കോൺഗ്രസ്സിനുണ്ട്.എൽ ഡിഎഫ് അതിനായി വാപൊളിച്ചു നിൽക്കുന്നുമുണ്ട്. 

ബിജെപി പ്രതീക്ഷ വെച്ച് പുലർത്തുന്നത് തൃ പ്പൂണിത്തുറ മണ്ഡലത്തിൽ മാത്രമാണ്. ട്വന്റി-ട്വന്റി നിലപാടായിരിക്കും നിർ ണായകമാകുക. നിയമസഭയിൽ മത്സരിക്കുമെന്ന് അവർ നേരത്തെ പറഞ്ഞതുമാണ്. രാഷ്ട്രീയത്തിന്നതീതം എന്ന പേരിൽ ഒരു പ്രസ്ഥാനം വളർന്നു വരുന്നതിനെ യുഡി എഫും, എൽഡിഎഫും ഇഷ്ടപെടുന്നുമില്ല. ട്വന്റി -ട്വന്റി സജീവമായി കളത്തിലിറങ്ങിയാൽ ഇരു മുന്നണികൾക്കും ദോഷം ചെയ്യും. കുന്നത്തുനാട് മണ്ഡലം അവരുടെ ശക്തി കേന്ദ്രമായാണ് അറിയപ്പെടുന്നതും. 

ഇടത് മുന്നണിയിൽ യുവാക്കൾക്ക് പരിഗണന നൽകണമെന്ന അഭിപ്രായമാണുള്ളത്. ട്വന്റി -ട്വന്റിയുടെ വരവിനെ പ്രതിരോധിക്കാൻ ഇതേ വഴിയുള്ളൂവെന്ന് നേതാക്കൾ കരുതുന്നുണ്ട്. അത് കൊണ്ട് തന്നെ മുതിർന്ന നേതാവ് എന്ന പരിഗണന എസ് ശർമ്മയ്ക്ക് പോലും സിപി എം നൽകില്ലെന്നാണ് പറയപ്പെടുന്നത്. പി രാജീവ്‌, എം സ്വരാജ് എന്നിവർ സി പി എം സ്ഥാനാർഥി പട്ടികയിലുണ്ടാകും. കോൺഗ്രസിൽ വി ഡി സതീശനും. കെ ബാബുവും, പി ടി തോമസും സീറ്റിനായി രംഗത്തുണ്ട്. ഇബ്രാഹിം കുഞ്ഞിയുടെ മണ്ഡലമായ കളമശ്ശേരിയിൽ അനിശ്ചിതത്വം തുടരുകയാണ്. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ഇബ്രാഹിം കുഞ്ഞ് പറയുന്നത് ലീഗ് നേതൃത്വം ഗൗരവമായി കാണുന്നുണ്ട്.