കെഎൻഎ ഖാദർ കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായേക്കും.


മലപ്പുറം. പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വെച്ചതോടെ നിയമസഭയ്ക്കു പുറമേ മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ചർച്ചകൾക്കും തുടക്കമായി. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ മത്സരത്തിന് ചൂടേറും. 

മലപ്പുറം മുസ്ലീം ലീഗിനെ  വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച മണ്ഡലമാണ്. ആദ്യം ഈ അഹമ്മദും,  അദ്ദേഹത്തിൻറെ മരണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലൂടെ പി കെ കുഞ്ഞാലിക്കുട്ടിയും ഇവിടെനിന്ന് ജയിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷത്തോടെയാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്. മുസ്ലിം ലീഗിൻറെ സുരക്ഷിത മണ്ഡലമായാ  ണ് മലപ്പുറത്തെ അറിയപ്പെടുന്നത്. 

കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. വേങ്ങരയിൽ നിന്ന് മത്സരിച്ചു ജയിച്ച കെ എൻ എ ഖാദറിനെയാണ് ലീഗ് ഇവിടെ പരിഗണിക്കുന്നത്. നല്ലൊരു പ്രഭാഷകൻ കൂടിയാണ് കെഎൻഎ ഖാദർ.
keyword:kna,khader,kunjalikkutty