അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി സോങ്കാലിലെ മുസ്തഫക്ക് ചികിത്സാ സഹായം നൽകി

ഉപ്പള: ഇരു വൃക്കകളുടെയും പ്രവർത്തനം നിലച്ചു നിരന്തരം ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുകയും ജീവൻ രക്ഷക്കായി  സോഷ്യൽ മീഡിയ വഴി അഭ്യർത്ഥന നടത്തുകയും ചെയ്ത സോങ്കലിലെ മുസ്തഫക്ക് അബുദാബി മഞ്ചേശ്വരം മണ്ഡലം കെ. എo സി സി സ്വരൂപിച്ച  57000 രൂപയുടെചികിത്സാ സഹായം കൈമാറി.മംഗൽപാടി താലൂക്ക് ആശുപത്രിയിൽ പി ബി അബ്ദുൽ റസാഖ് മൊമ്മോറിയൽ ഡയാലിസ് സെൻ്ററിൽ ഡയാലിസിസിന് വിധേയമായി കിടക്കുകയായിരുന്ന  ബഷീറിനെ മുസ്ലിം ലീഗ്, കെ. എo സി സി നേതാക്കൾ സന്ദർശിച്ചു. ജി സി സി കെ. എo സി സി മുൻകൈ എടുത്ത് ചികിത്സാ സഹായം സ്വരൂപിക്കാൻ തീരുമാനിക്കുകയും ആദ്യഘട്ടമെന്നനിലയിലാണ് തുക നേരിട്ട് കൈമാറുകയും ചെയ്തത്.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് യൂസഫ് ബന്തിയോട്, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ടീ എ. മൂസ, മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പി എം സലീം ഉമ്മർ അപ്പോളോ,അബ്ദുല്ല, മൂസ ,അബുദാബി കെ എo സി സി നേതാക്കളായ അനീസ് മാങ്ങാട്, സെഡ്. എ. മൊഗ്രാൽ ഹമീദ് മാസ്സിമർ, നിസാർ  ഹോസ്സങ്കടി തുടങ്ങിയവർ സംബന്ധിച്ചു.