മഞ്ചേശ്വരം മണ്ഡലം കെ എം സി സി ഭാരവാഹികൾക്ക് സ്വീകരണം നൽകി

അബുദാബി : മഞ്ചേശ്വരം മണ്ഡലം കെ എം സി സി പുതിയ ഭാരവാഹികളായി ചുമതയേറ്റ പ്രസിഡന്റ് ഉമ്പു ഹാജി പെർള , ട്രഷറർ ഖാലിദ് ബംബ്രാണ , സിദ്ദിഖ് ആരിക്കാരി സ്പീഡ് കമ്പ്യൂട്ടർ എന്നിവർക്ക്  അബു ദാബി കുമ്പള പഞ്ചായത്ത് കെ എം സി സി സ്വീകരണം നൽകി.

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന സ്വീകരണ യോഗത്തിൽ ഹുസൈൻ ആരിക്കാടി അധ്യക്ഷത വഹിച്ചു .അസിസ് പെർമുദെ , ഹനീഫ് ചള്ളങ്കയം , ഇസ്മായിൽ മുഗളി , മുജീബ് മൊഗ്രാൽ , ഉമ്പു ഹാജി , ഖാലിദ് ബംബ്രാണ , സിദ്ദിഖ് ആരിക്കാടി , ഷാജഹാൻ മൊഗ്രാൽ തുടങ്ങിയവർ സംസാരിച്ചു .

മണ്ഡലം പ്രസിഡന്റ് ഉമ്പു ഹാജിക്ക് അബ്ദുൽ ഖാദർ ഹാജി ഷാൾ അണീച്ചു , ട്രഷറർ ഖാലിദ് ബംബ്രാണ , സിദ്ദിഖ് ആരിക്കാടി എന്നിവർക്ക് യഥാക്രമം ഇബ്രാഹിം ആരിക്കാടി , മുഹമ്മദ് അൻസാരി എന്നിവർ ഷാൾ അണീച്ചു ആദരിച്ചു .

അബ്ദുൽ കാദർ ഹാജി ബംബ്രാണ ,മുഹമ്മദ് അൻസാരി , അബ്ദുള്‍ റഹിമാന്‍ വളപ്പ് ബംബ്രാണ, നസീര്‍ കക്കളം ബംബ്രാണ, ഇബ്രാഹിം ആരിക്കാടി , ഹസന്‍ അല്‍താഫ് , ഹുസ്സൈന്‍ അല്‍താഫ് ആരികാടി, അബൂബക്കര്‍ സിദ്ദിഖ് ബദിരിയ നഗര്‍, അബൂബക്കര്‍ സിദ്ദിഖ് പട്ട ബംബ്രാണ, അഷ്‌റഫ് പെർവാഡ് , ലത്തീഫ് ഈറോഡി , സവാദ് ബന്ദിയോട് തുടങ്ങിയവർ സംബന്ധിച്ചു , അലി ആരിക്കാടി സ്വാഗതവും സുനൈഫ് പേരാൽ നന്ദിയും പറഞ്ഞു .