സഹജീവി സ്നേഹത്തിന് മാതൃക, ജി.സി.സി. കെ.എം.സി സി മച്ചംപാടി കമ്മിറ്റിയുടെ രണ്ടാമത് ബൈത്തുറഹ്മ കൈമാറി

മഞ്ചേശ്വരം: ജീവകാരുണ്യ മേഖലയിൽ ഏറ്റവും വലിയ പ്രവർത്തനം നടത്തുന്ന കെ.എം.സി.സി പ്രവർത്തകർ  തങ്ങളുടെ ജീവിത ദൗത്യമായ സഹജീവികളുടെ കണ്ണീരൊപ്പാൻ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഗ്ലാഘനീയമാണെന്നും ഈ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും  രണ്ടാമത്തെ  ബൈത്തുറഹ്മ പണി പൂർത്തീകരിച്ച് കൈ മാറുന്ന ജി.സി.സി കെ.എം.സി.സി മച്ചംപാടി കമ്മിറ്റി സഹ ജീവി സ്നേഹത്തിന് മാതൃകയാണെന്നും എം.സി. ഖമറുദ്ദീൻ എം.എൽ.എ പറഞ്ഞു.

മച്ചംപാടിയിൽ നിർധന കുടുംബത്തിന്  മുസ്ലിം ലീഗ് ശാഖാ കമ്മിറ്റിയുടെ സഹകരണത്തോടെ നൽകിയ ബൈത്തുറഹ് മ യുടെ താക്കോൽ കൈമാറ്റ ചടങ്ങ് ഉൽഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത ഉപാധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാർ പ്രാർത്ഥന നടത്തി. ജി സി സി കെ എം സി സി പ്രസിഡണ്ട് ഹുസൈൻ മച്ചംപാടി അധ്യക്ഷതവഹിച്ചു 

പി എച്ച് അബ്ദുൽഹമീദ്, ഹിന്ദുസ്ഥാൻ അബ്ദുൽ ഖാദർ, പ്രിയ മൊയ്തീൻ, അബ്ദുൽ ഖാദർ മഞ്ചേശ്വരം, കജ അബ്ദുള്ള, ഹാരിസ് പാവൂർ, സിദ്ദീഖ് മഞ്ചേശ്വരം, അബ്ദുറഹ്മാൻ  ഹാജി പാപില, മഹമൂദ് ദാരിമി, കജ ഫൈസി, പഞ്ചായത്ത് മെംബർമാരായ മുസ്തഫ ഉദ്യാവർ, മുംതാസ് സമീറ,റുബീന അലി,ഷംസീന, ജൈബുന്നിസ, കെ എം സി സി നേതാക്കളായ സെഡ് എ മൊഗ്രാൽ,  ഇബ്രാഹിം മഞ്ചേശ്വരം, ജാസിം കടംബാർ, നിസാർ ഹൊസംഗടി, ഇബ്രാഹിം കൊംബംകുദി എന്നിവർ സംസാരിച്ചു. മജീദ് മച്ചംപാടി സ്വാഗതവും അബ്ദുൽ റാസിഖ് കേരി നന്ദിയും പറഞ്ഞു


keyword:kmcc-baithurahma