അബുദാബി കുമ്പള പഞ്ചായത്ത് കെ.എം.സി.സിക്ക് പുതിയ സാരഥികൾ

അബുദാബി : കുമ്പള പഞ്ചായത്ത് കെ എം സി സി പുതിയ കമ്മിറ്റി നിലവിൽ വന്നു . അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്ന യോഗത്തിൽ ഹനീഫ് ചള്ളങ്കയം പ്രാർത്ഥന നടത്തി . ഹുസൈൻ ആരിക്കാടി അധ്യക്ഷത വഹിച്ചു . ജില്ലാ കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് അസിസ് പെർമുദെ , സെക്രട്ടറി ഹനീഫ് ചള്ളങ്കയം , ഇന്ത്യൻ ഇസ്ലാമിക് സെന്റര് സ്പോർട്സ് സെക്രട്ടറി മുജീബ് മൊഗ്രാൽ , മഞ്ചേശ്വരം മണ്ഡലം കെ എം സി സി പ്രസിഡന്റ് ഉമ്പു ഹാജി , ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി , ട്രഷറർ  ഖാലിദ് ബംബ്രാണ , വൈസ് പ്രസിഡന്റ് സിദ്ദിഖ് ആരിക്കാടി , ഷാജഹാൻ മൊഗ്രാൽ തുടങ്ങിയവർ സംസാരിച്ചു.


കുമ്പള പഞ്ചായത്ത് ഭാരവാഹികളായി അബ്ദുൽ കാദർ ഹാജി ബംബ്രാണ (പ്രസിഡന്റ് ), സുനൈഫ് പേരാൽ (ജനറൽ സെക്രട്ടറി ) ഹുസൈൻ ആരിക്കാടി (ട്രഷറർ ), വൈസ് പ്രസിഡണ്ടുമാരായി മുഹമ്മദ് അൻസാരി , ഇബ്രാഹിം മമ്മു ആരിക്കാടി ,അബ്ദുൽ റഹിമാൻ വളപ്പ് ബംബ്രാണ , സെക്രട്ടറിമാരായി സിദ്ദിഖ് പട്ട ബംബ്രാണ , അഷ്‌റഫ് പെർവാഡ് ,അബൂബക്കർ സിദ്ദിഖ് ബദ്‌രിയ നഗർ എന്നിവരെ ഐക്യകണ്ഠേന തെരെഞ്ഞെടുത്തു . മുജീബ് മൊഗ്രാൽ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

അബ്ദുൽ കാദർ ഹാജി ബംബ്രാണ ,മുഹമ്മദ് അൻസാരി , അബ്ദുള്‍ റഹിമാന്‍ വളപ്പ് ബംബ്രാണ, നസീര്‍ കക്കളം ബംബ്രാണ, ഇബ്രാഹിം ആരിക്കാടി , ഹസന്‍ അല്‍താഫ് , ഹുസ്സൈന്‍ അല്‍താഫ് ആരികാടി, അബൂബക്കര്‍ സിദ്ദിഖ് ബദിരിയ നഗര്‍, അബൂബക്കര്‍ സിദ്ദിഖ് പട്ട ബംബ്രാണ, അഷ്‌റഫ് പെർവാഡ് , ലത്തീഫ് ഈറോഡി , സവാദ് ബന്ദിയോട് തുടങ്ങിയവർ സംബന്ധിച്ചു , അലി ആരിക്കാടി സ്വാഗതവും ജനറൽ സെക്രട്ടറി സുനൈഫ് പേരാൽ നന്ദിയും പറഞ്ഞു .