ഭോപ്പാൽ. ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ 40കാരൻ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് സംഭവം.
കൊല്ലപ്പെട്ട കുഞ്ഞിൻറെ അടുത്ത ബന്ധുവിനെ ബലാത്സംഗം ചെയ്തതിന് കഴിഞ്ഞ വർഷം ശിക്ഷിക്കപ്പെട്ട ഇയാൾ രണ്ടാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ബുധനാഴ്ചയാണ് കുഞ്ഞിനെ കാണാതായത്. വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ 200 മീറ്റർ അകലെയുള്ള കടുകുപാടത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിച്ചു. അതിനിടെ രേവ ജില്ലയിലും സമാന സംഭവം നടന്നു അഞ്ചുവയസ്സുകാരിയെ വ്യാഴാഴ്ച അയൽക്കാരൻ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.