കുമ്പള. കുമ്പള ഗ്രാമ പഞ്ചായത്തിൽ കിദൂർ ഗ്രാമീണ ടൂറിസം പദ്ധതിയുടെ പ്രവൃത്തി മന്ത്രി ഇ ചന്ദ്രശേഖരൻ ഉൽഘടനം ചെയ്തു. എം സി ഖമറുദ്ദീൻ എം എൽ എ അധ്യക്ഷനായിരുന്നു. വിവിധ ഇനം പക്ഷികളുടെ സങ്കേതമായി അറിയപ്പെടുന്ന കിദൂരിൽ 2.7 കോടി രൂപ ചെലവഴിച്ചാണ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. ആരിക്കടിയിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള കിദൂരിൽ 170ഓളം പക്ഷികളുടെയും, ദേശാടനക്കിളികളുടെയും സാന്നിധ്യമുണ്ട്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പക്ഷി നിരീക്ഷകരുടെയും, പ്രകൃതി സ്നേഹികളുടെയും ആകർഷണകേന്ദ്രമാക്കി കിദൂർ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഒപ്പം കുമ്പള ഗ്രാമ പഞ്ചായത്തിലെ സമഗ്രമായ ടൂറിസം വികസനത്തിനും സഹായകമാവും.