കാസറഗോഡ്. കാസർഗോഡ് സ്വദേശിയായ ഡിവൈ എസ്പി കെ ഹരിശ്ചന്ദ്രനും, കാസർഗോഡ് ചെമ്മനാട് സ്വദേശി കെ അഷ്റഫിനും സ്ഥാനക്കയറ്റം.
ഹരിശ്ചന്ദ്ര നായിക്കിനെ നോൺ കേഡർ എസ് പിയായാണ് സ്ഥാന കയറ്റം നൽകിയിരിക്കുന്നത്. കണ്ണൂർ അഡീഷണൽ എസ് പിയായാണ് നിയമനം. നേരത്തെ അദ്ദേഹം കണ്ണൂർ നാർക്കോട്ടിക് സെൽ ഡി വൈഎസ്പി ആയിരുന്നു.
കാസർഗോഡ് എസ്എം എസ്, ഡിവൈഎസ്പി കെ അഷ്റഫിനെ കൊണ്ടോട്ടി സബ്ഡിവിഷൻ ഡി വൈ എസ്പിയായാണ് നിയമിച്ചിരിക്കുന്നത്.മറ്റൊരു കാസറഗോഡ് സ്വദേശിയായ സി ഐ, വി കെ വിശ്വംഭരൻ നായർക്ക് ഡി വൈ എസ് പി യായി സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്
keyword:keralapolice-promotion-kasaragod