കേരളത്തിൽ ഭരണത്തുടർച്ചയ്ക്കുള്ള സാഹചര്യമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ.ന്യൂഡൽഹി. നിയമസഭാ തെരഞ്ഞെടുപ്പിൽ കർഷകപ്രക്ഷോഭം അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി ബിജെപി വിരുദ്ധ പ്രചാരണത്തിന് ഊന്നൽ  നൽകാൻ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം.

കാർഷിക നിയമങ്ങൾ, ഭരണഘടനയെ തകർക്കൽ, സാമ്പത്തിക നയം, വർഗീയ ദ്രുവീകരണം, പൊതുമുതൽ കൊള്ളയടിക്കൽ,  വിലകയറ്റം, തൊഴിൽ നിയമങ്ങൾ റദ്ദാക്കൽ, സ്വകാര്യവൽക്കരണം എന്നീ വിഷയങ്ങളാവും  തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുക. 

കേരളത്തിൽ ഭരണത്തുടർച്ചയ്ക്ക്  അനുകൂലമായ അന്തരീക്ഷം ഉണ്ടെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ. ഇടതു ഭരണം വീണ്ടും ഉറപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നുമാണ്  കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം.

keyword:kerala,govt,cpm