കൊച്ചി. കേരള ബാങ്കിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു.പി എസ് സി റാങ്ക് ലിസ്റ്റിലുള്ള ഒരാളുടെ ഹർജിയിലാണ് ഹൈകോടതി ഇടപെടൽ. ഇതോടെ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം അനിശ്ചിതത്വത്തിലായി.