കാസറഗോഡിന്റെ ആരോഗ്യ മേഖലയ്ക്ക് സ്വയം പര്യാപ്തയ്ക്ക് വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് ഉറപ്പുനൽകി മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി

കാസർഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും  ജില്ലയിലെ ആരോഗ്യ മേഖലയിലെ 

സ്വയം പര്യാപ്തതയ്ക്ക് വേണ്ടിയുള്ള  സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും എൻഡോസൾഫാൻ പീഡിതരുടെ വിഷയങ്ങൾ അടക്കം  ഗവേഷണ ആവശ്യമായ രോഗങ്ങൾ ഉള്ളത് കൊണ്ട്‌ തന്നെ AIIMS പോലുള്ള നൂതന സംവിധാനങ്ങൾ കാസർഗോഡ് സ്ഥാപിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യണമെന്നാവശ്യപ്പട്ട് മുൻ  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കാസർഗോഡ് AIIMS ജനകീയ കൂട്ടായ്മ അംഗങ്ങൾ 

അഡ്വക്കേറ്റ് നിസാം ഫലാഹ്,  താജുദ്ധീൻ പടിഞ്ഞാറ്, റാം കെ വി കെ., സിജോ അമ്പാട്ട്,ബാബു കെ കെ,   കുഞ്ഞിക്കണ്ണൻ കോട്ടപ്പാറ,  ബാബുഅഞ്ചാംവയൽ, അബ്ദുൽ  ഖയൂം, മുകുന്ദൻ, സുലേഖ മാഹിൻ, മറിയം, ഉമ്മുഹലീമ, ഖമറുന്നിസ, സൈഫുന്നിസ, ഫറീന കോട്ടപ്പുറം എന്നിവർ  സംസാരിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. എയിംസുമായി മായി ബന്ധപ്പെട്ടു മറ്റു  ആരോഗ്യരംഗത്തെ സംവിധാനങ്ങളിലും  കാസർഗോഡ് ആവശ്യമായ സഹായം ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകി.


keyword:kasargod-aiims-ommenchandi